Read in English മാവ് ശാസ്ത്രീയ നാമം : Mangifera indica കുടുംബം : അനാക്കാർഡിയേസീ ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, അർദ്ധ- നിത്യഹരിത വനങ്ങൾ, ഇലപൊഴിയും കാടുകൾ. ഇന്ത്യയിലുടനീളം കൃഷി ചെയ്യപ്പെടുന്നുണ്ട്. ഹാബിറ്റ് : നിത്യഹരിത വൃക്ഷമാണ് പ്രത്യേകത : വന്‍തോതിൽ കൃഷിചെയ്യുന്ന ഫലവൃക്ഷമാണ് മാവ്. പാരിസ്ഥിതിക പ്രാധാന്യം : കനിത്തോഴി ശലഭം (Common Baron) , തുടങ്ങിയ ചിത്രശലഭങ്ങളുടെ ലാർവകൾ ഭക്ഷിക്കുന്നതു് ഇതിൻെറ ഇലകളാണ് . ഉപയോഗം : പഴങ്ങൾ സ്വാദേറിയതാണ്. മുറിവ് വ്രണം വ്രണത്തിൽ നിന്നുള്ള രക്തസ്രാവം ഇവയിൽ മാവിന്റെ തൊലി, പൂവ്, ഇല എന്നിവ വിതറുന്നത് നല്ലതാണ്. കരൾവീക്കം, പ്ലേഗ്, കോളറ തുടങ്ങിയ രോഗങ്ങളുടെ ശമനത്തിനു പച്ചമാങ്ങ നല്ലതാണ് ശരീരവേദനയ്ക്ക് പഴുത്ത മാവില ഇട്ടു വെന്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്. ഭാരതീയ ജ്യോതിഷ പ്രകാരം പൂരുരുട്ടാതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ് മാവ്. കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട്
Read in English കറുവ മ റ്റ് നാമ ങ്ങൾ : ശാസ്ത്രീയ നാമം : Cinnamomum verum പര്യായ ശാസ്ത്രീയ നാമം : Cinnamomum zeylanicum കുടുംബം : ലോറേസീ ആവാസവ്യവസ്ഥ : ശ്രീലങ്ക, സുമാട്ര, ബ്രസീൽ, ജമൈക്ക, ഇന്ത്യ, എന്നിവിടങ്ങളിലാണ് ഈ മരം കൂടുതലായും കണ്ടുവരുന്നത്. ഹാബിറ്റാറ്റ് : ഇന്ത്യയിൽ കേരളത്തിലെ നിത്യഹരിതവനങ്ങളിൽ വന്യമായും നാട്ടിൻ പ്രദേശങ്ങളിൽ നട്ടുവളർത്തപ്പെട്ടും ഇവ കാണപ്പെടുന്നു. പ്രത്യേകത : ഇലയും തൊലിയും സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നു. പാരിസ്ഥിതിക പ്രാധാന്യം : വിറവാലൻ ശലഭം ( Tailed Jay ), നീലക്കുടുക്ക ( Narrow Banded Blue Bottle ), കാട്ടുകുടുക്ക ( common Jay) - ശലഭം എന്നിവ മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തി ൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ് . ഉപയോഗം : കറുവപ്പട്ട കറിമസാലയിലും, ഇത് വാറ്റിയെടുക്കുന്ന തൈലം മരുന്നുകൾക്കും ഉപയോഗിക്കുന്നു. ശിഖരങ്ങൾ മുറിച്ച് അതിന്റെ തൊലി ശേഖരിച്ച് പാകപ്പെടുത്തി എടുക്കുന്നതാണ് “കറുവപ്പട്ട“ അല്ലെങ്കിൽ കറുക...
Raed in English രാമച്ചം മ റ്റ് നാമ ങ്ങൾ : ശാസ്ത്രീയ നാമം : Vetiveria zizanioides അപര ശാസ്ത്രീയ നാമം : Chrysopogan zizanioides കുടുംബം : പൊയേ സീ ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു ഹാബിറ്റ് : പുൽ വർഗ്ഗത്തിൽ പെട്ട ഔഷധി പ്രത്യേകത : ഈ പുൽച്ചെടികൾക്കു രണ്ടുമീറ്ററോളം ഉയരമുണ്ടാകും. മൂന്നു മീറ്ററോളം ആഴത്തിൽ വേരോട്ടവുമുണ്ടാകും. സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന്റെ ആയുർദൈർഘ്യം ചിലപ്പോൾ ദശകങ്ങളോളം നീളും ഉപയോഗം : രാമച്ചത്തിന്റെ വേരിൽ നിന്നുമുണ്ടാക്കുന്ന എണ്ണ ഏറെ ഔഷധ ഗുണമുള്ളതാണ്. ശരീരത്തിനു മൊത്തത്തിൽ കുളിർമയും ഉന്മേഷവും പകരാൻ രാമച്ചത്തിന്റെ എണ്ണയ്ക്കു കഴിയുന്നുണ്ട്. ആയുർവേദ ചികിത്സകർ രാമച്ചം കടുത്തവയറുവേദന, ഛർദി, സന്ധിവാതം എന്നിവയ്ക്ക് പ്രതിവിധിയായി നൽകാറുണ്ട്. .വേരുപയോഗിച്ചു് വിശറി, കിടക്ക, തട്ടിക (കർട്ടൻ) എന്നിവ ഊണ്ടാക്കുന്നു. ഉണങ്ങിയ രാമച്ചം വെള്ളത്തിലിട്ട് തിളപ്പിച്ച് തണുത്തശേഷം കുടിവെള്ളമായും ഉ...
Comments
Post a Comment