Ailanthus triphysa

പെരുമരം 

മറ്റു പേരുകൾ : മട്ടി, മട്ടിപ്പാല, മട്ടിപ്പാൽ, പൊങ്ങില്യം പെരുമരം
ശാസ്ത്രീയ നാമം:  Ailanthus triphysa
ശാസ്ത്രീയ നാമം: Ailanthus malabarica
കുടുംബം  : സിമരൂബേസീ 
ഹാബിറ്റ് :   ചെറു മരം 
ആവാസവ്യവസ്ഥ :   അർദ്ധനിത്യഹരിതവനങ്ങളിലും നനവാർന്ന ഇലപൊഴിയും കാടുകളിലും  കാണപ്പെടുന്നു. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു.
പ്രത്യേകത: പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ്. വളരെ പെട്ടന്ന് വളരുന്ന മരമാണ്.
പാരിസ്ഥിതിക പ്രാധാന്യം : 
Ailanthus defoliator moth (Eligna narcissus), Ailanthus webworm moth (Atteva fabricella)   എന്നീ നിശാ ശലഭങ്ങളുടെ ലാർവ   ഇതിൻെറ ഇലകൾ കഴിച്ചാണ് വളരുന്നത്. 
ഉപയോഗം : 

  • പെരുമരം മരത്തിൽ നിന്നും ഊറിവരുന്ന കറ ഔഷധമായി ഉപയോഗിക്കാറുണ്ട്. 
  • തടി വ്യാവസായിക പ്രാധാന്യമുള്ളതാണ്.  ചന്ദനത്തിരിയുണ്ടാക്കാനും തീപ്പെട്ടി കൊള്ളി നിർമ്മാണത്തിനും ഉപയോഗിക്കാറുണ്ട്. 
  • കുരുമുളക് വള്ളി പടർത്താൻ വേണ്ടിയും വളർത്തിവരുന്നു.

ഉരുണ്ട തായ് തടി
തൊലിയുടെ ഛേദം

ചെറുശാഖകളുടെ തുഞ്ചത്ത് കൂടിനിൽക്കുന്ന ഇലകളും പൊഴിയുന്നതിനു മുൻപ് ചുവപ്പു കലർന്ന നിറമാകുന്ന  ഇല
ഇലകൾ പൊഴിയുമ്പോൾ ചെറുശാഖകളിലുണ്ടാകുന്ന പാടുകൾ
മുകുളം

പൂങ്കുല

പൂവ്വ്

കായ്‍കൾ


തടി
 മട്ടി തടിയിൽ ഉണ്ടാക്കുന്ന തീപ്പെട്ടികൊള്ളികൾ
കറ

കേരള വനം വന്യജീവി വകുപ്പ് 
കോട്ടയം-വനം ഡിവിഷൻ

Comments

Popular posts from this blog

Santalum album

Cinnamomum verum

Mangifera indica